Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Research Students

Alappuzha

ക​ഞ്ഞി​ക്കു​ഴി​യു​ടെ കാ​ഴ്ച​ക​ൾ കാ​ണാ​ൻ ബ്രി​ട്ട​നി​ൽനി​ന്ന് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളെ​ത്തി

ആ​ല​പ്പു​ഴ: ബ്രി​ട്ട​നി​ലെ ന്യൂ​കാ​സി​ലി​ലു​ള്ള നോ​ർ​ത്തും​ബ്രി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു​ള്ള പ്ര​ഫ​സ​ർ​മാ​രാ​യ സ്റ്റീ​വ് ടെ​യ്‌​ല​ർ, ഇം​ഗെ ബൗ​ഡെ​വ്ജി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത്ര​ണ്ടം​ഗ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് സ​ന്ദ​ർ​ശി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യു​ള്ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഐ​ഐ​എം​എ​ഡി ക​ൺ​സ​ൾ​ട്ടിം​ഗ് ന​ട​പ്പി​ലാ​ക്കു​ന്ന ഫീ​ൽ​ഡ്സ് എ​ന്ന പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​വ​ർ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. അ​ക്കാ​ദ​മി​ക് ജി​ജ്ഞാ​സ​യെ ഗ്രൗ​ണ്ട് ഇ​ട​പെ​ട​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു അ​നു​ഭ​വ ഗ​വേ​ഷ​ണ പ​രി​പാ​ടി​യാ​ണ് ഫീ​ൽ​ഡ് ഇ​മ്മേ​ഴ്‌​ഷ​ൻ & എ​ക്‌​സ്പീ​രി​യ​ൻ​ഷ്യ​ൽ ലേ​ണിം​ഗ് ഫോ​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് ഐ​ഐ​എം​എ​ഡി​യി​ലെ മു​തി​ർ​ന്ന ഗ​വേ​ഷ​ണ അ​സോ​സി​യേ​റ്റു​ക​ളാ​യ രോ​ഹി​ത് ഇ​രു​ദ​യ​രാ​ജ​നും അ​ജ​യ് ക​രു​വ​ള്ളി​യും ചേ​ർ​ന്നാ​ണ് ടീ​മി​നെ ന​യി​ച്ച​ത്.

ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലും അ​വ​ർ എ​ത്തി​യ​ത്. സു​സ്ഥി​ര വി​ക​സ​ന​വും ദു​ര​ന്തനി​വാ​ര​ണ​വും ഐഛി​ക വി​ഷ​യ​മാ​യി ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​രാ​ണ് പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്ത് രാ​ജ് സം​വി​ധാ​ന​ങ്ങ​ളും ക​ഞ്ഞി​ക്കു​ഴി​യി​ലെ കു​ടും​ബ​ശ്രീ ന​ട​ത്തു​ന്ന സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഇ​ട​പെ​ട​ലു​ക​ളും സം​ഘം ക​ണ്ടു മ​ന​സി​ലാ​ക്കി. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ പ​ന്ത്ര​ണ്ടം​ഗ ടീ​മി​നെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി​യി​ലെ പ​ര​മ്പ​രാ​ഗ​ത നെ​ൽവി​ത്തി​ന​മാ​യ വി​രി​പ്പും മു​ണ്ട​ക​നും ന​ൽ​കി വ​ര​വേ​റ്റു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളും അ​വ​യു​ടെ പ​രി​ഹാ​രമാ​ർ​ഗ​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ന്‍റെ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പറ്റി​യും സം​ഘം​ ച​ർ​ച്ച ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ജി​താ തി​ല​ക​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​ർ. അ​ശ്വി​ൻ, ജി.​ മു​ര​ളി, വി​ജി​മോ​ൾ സെ​ക്ര​ട്ട​റി ടി.എ​ഫ്. സെ​ബാ​സ്റ്റ്യ​ൻ സി​ഡി​എ​സ് വൈ​സ് ചെ​യ​ർപേ​ഴ്സ​ൺ മോ​ളി ഭ​ദ്ര​സേ​ന​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up